നല്ലതു വരുത്തുക നമുക്കു
നെയ്യഭിഷേകം
Nallathu Varuthuka Namukku (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപരമ്പരാഗതം
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2013 17:08:36.
നല്ലതു വരുത്തുക നമുക്കു നിലവയ്യാ
നല്ലവഴി എങ്കളരുളീടുക തെളിഞ്ഞ് (നല്ലതു വരുത്തുക)
അല്ലലകലേണമതിനായിഹ തൊഴുന്നേ
ചൊല്ലെഴുന്ന ശബരിമലയാണ്ട നിലവയ്യാ (ചൊല്ലെഴുന്ന)
ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ

ശബരിമല അയ്യനുടെ ആജ്ഞകള്‍ നടത്തും
ഗിരിമുകളില്‍ മാളികയമര്‍ന്നരുളുമമ്മേ
വൈരികളെയൊക്കെയുമകറ്റി അടിയത്തെ
കാത്തരുള്‍ക ശബരിമലയാണ്ട നിലവയ്യാ
ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ

മന്ദമറിയാ മമ മരുന്നുമറിയാതെ
മറ്റൊരുവരുണ്ടു തുണയെന്നുമറിയാതെ
ചിന്തയിലെനിക്കരിയ സേവബലമില്ലേ
ചൊല്ലെഴുന്ന ശബരിമലയാണ്ട നിലവയ്യാ
ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ

ശിവശിവ മലയ്ക്കു കരയേറുമൊരു നേരം
ചിലഗുഹവനങ്ങളതില്‍ മേവിന മൃഗത്താല്‍
അവധതകളൊന്നുമണയാതെ അടിയത്തെ
കാത്തരുള്‍ക ശബരിമലയാണ്ട നിലവയ്യാ
ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ

മാരണമൃഗം കരടി വന്‍പുലികള്‍ പാമ്പും
ഘോരതരമായ വനഭൂമിയില്‍ നടക്കും
നേരുടയവര്‍ക്കൊരു ഭയങ്ങളണയാതെ
കാത്തരുള്‍ക ശബരിമലയാണ്ട നിലവയ്യാ
ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ

എന്നുടെ മഹാദുരിതമൊക്കെയുമൊഴിപ്പാന്‍
വന്‍മലകള്‍ കല്ലുകള്‍ ചവിട്ടി വലയുന്നേ
ഒന്നു തുണയൊത്തൊരു വരം മമ തെളിഞ്ഞു
കാത്തരുള്‍ക ശബരിമലയാണ്ട നിലവയ്യാ
ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ

നല്ലതു വരുത്തുക നമുക്കു നിലവയ്യാ
നല്ലവഴി എങ്കളരുളീടുക തെളിഞ്ഞ്
അല്ലലകലേണമതിനായിഹ തൊഴുന്നേ
ചൊല്ലെഴുന്ന ശബരിമലയാണ്ട നിലവയ്യാ (ചൊല്ലെഴുന്ന)
ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts