വേളിമല വാണരുളും
പൂജാ പുഷ്പങ്ങൾ
Velimala Vaanarulum (Pooja Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജയ വിജയ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:45.
 
വേളിമല വാണരുളൂം വേൽമുരുക സ്വാമീ
തങ്കമയിലേറി വരും സുബ്രഹ്മണ്യ സ്വാമീ (2)
വള്ളീമണാളനായ്....
വള്ളീമണാളനായ് വരമരുളും സ്വാമീ
വന്നു ഞങ്ങൾ നരജന്മ കണ്ണീർക്കാവടിയാടാൻ
ഹരോഹര സ്വാമീ ആറുമുഖാ
ഹരോഹര സ്വാമീ വേൽമുരുകാ

ഉലകിതു കാവടിയായ് തോളിലെടുത്താടുന്നു
ഉയിരിനെ വേലാക്കി തൃക്കൈയ്യിൽ ചൂടുന്നു (2)
തിരുമിഴിപ്പീലികൾ മയിലാട്ടമാടുന്നു
തിങ്കൾക്കുടുക്കയിൽ തിരുനീറു വിതറുന്നു
തിങ്കൾക്കുടുക്കയിൽ തിരുനീറു വിതറുന്നു
ശ്രീമുരുകാ സ്കന്ദാ സുബ്രഹ്മണ്യാ
കാർത്തികേയാ സ്വാമീ കീർത്തിധരാ

കുണ്ഡലിനി വല്ലിയ്ക്കു നീ വേങ്ങമരമാകുന്നു
അണ്ഡകടാഹങ്ങളെ അമ്മാനമാടുന്നു
ഇരുളാം താരകൾ മേൽ ഇടിമിന്നലാവുന്നു
കരളിൽ തേൻ ചൊരിയും ജ്ഞാനപ്പഴമാകുന്നു
കരളിൽ തേൻ ചൊരിയും ജ്ഞാനപ്പഴമാകുന്നു
ഷണ്മുഖൻ നീ സ്വാമീ ശക്തിധരൻ
ചിന്മയൻ നീ സ്വാമീ മുക്തിധരൻ
(വേളിമല വാണരുളൂം..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts