കലകൾ കൂപ്പുന്ന
പൂജാ പുഷ്പങ്ങൾ
Kalakal Kooppunna (Pooja Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജയ വിജയ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:45.
 
കലകൾ കൂപ്പുന്ന മലയെവിടേ ദിനം
ശിലകൾ പൂക്കുന്ന മലയെവിടേ (2)
ശ്രീ മണികണ്ഠൻ വാണരുളും സ്വർഗ്ഗനീലിമയുടേ പൂങ്കുലയെവിടേ
നീലിമയുടേ പൂങ്കുലയെവിടേ
സത്യമാം പൊന്നു പതിനെട്ടു പടിയതു
ശബരിമല അതു ശബരിമല (2)
(കലകൾ പൂക്കുന്ന...)

കാലങ്ങൾ കന്യകൾ മാളികപ്പുറങ്ങൾ
നീലം മെഴുകുന്നോരീ മലയിൽ (2)
ഒന്നല്ല രണ്ടല്ല മണ്ണിനെ വിണ്ണാക്കും
പതിനെട്ടു പൂങ്കാവനങ്ങൾ
സ്വാമിയുടെ പാരിജാത പൂങ്കാവങ്ങൾ
അതിലൊരു പൂവായ് വിരിയാൻ കഴിഞ്ഞെങ്കിൽ
അതു തന്നെയല്ലോ പുണ്യം
അതു തന്നെയല്ലോപുണ്യം
ഈ ജന്മമതുകൊണ്ട് ധന്യം
(കലകൾ പൂക്കുന്ന...)

വേദങ്ങൾ മന്ത്രങ്ങൾ പഞ്ചവർണ്ണങ്ങൾ
നാദം പൊഴിയുന്നൊരീ മലയിൽ (2)
ഞാനില്ല നീയില്ല നോവിനെ പൂവാക്കും
ഒരു മന്ത്രം അയ്യപ്പശരണം
സ്വാമീ ഒരു മന്ത്രം അയ്യപ്പശരണം
അതിലോംകാരമായ് പുലരാൻ കഴിഞ്ഞെങ്കിൽ
അതു തന്നെയല്ലോ പുണ്യം
അതു തന്നെയല്ലോപുണ്യം
ഈ ജന്മമതുകൊണ്ട് ധന്യം
(കലകൾ പൂക്കുന്ന...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts