ശരണം ഗമിപ്പോര്‍ക്ക്
അഷ്ടോത്തരം
Saranam Gamipporkku (Ashtotharam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനസുരേഷ് പട്ടമന
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2023 06:10:36.
ശരണം ഗമിപ്പോർക്ക് ശാന്തിയും ആനന്ദവും
കൊടുക്കും സനാതനീ ചക്കുളം കാവിലമ്മേ
കരിവാർമുകിൽ ചാർത്തിൽ കരിമുകിൽ വർണ്ണന്റെ
തിരുമാറിടത്തിൽ വാഴും വരാംഗിനിയേ...

ഭാരതമക്കൾ നാമം ചൊല്ലിയുണർത്തും പുണ്യമല
ഭാരതമാതാ പൂക്കാം ഭഗവതി വാഴും ശബരിമല

അമ്മേ ഭഗവതി അജ്ഞരാം ഞങ്ങളിൽ
ചെമ്മേ കടാക്ഷം കനിയുമാറാകണേ
മൂർത്തികൾ മൂന്നിലും മൂലമാകും
ജ്ഞാന മൂർത്തിയാം അമ്മേ കൃപാമയി...

കലികാലത്തിൻ ദുരിതമകറ്റാൻ എന്നും ധന്യമലാ
കലിയുഗ വരദേ പാപം തീർക്കും ദേവീ ശബരിമല

ദുർഗ്ഗമാദൈത്യനെ നിഗ്രഹിച്ചമ്പോട്
ദുർഗ്ഗയാം നാമം കൈക്കൊണ്ടൊരമ്മേ
ശാകംഭരി മഹാമായേ ഭഗവതി
ലോകപ്രഭാമയി ദയാമയി...

ഭട്ടമന തിരുമേനികൾ നിത്യം ചൊല്ലും അഷ്ടോത്തരം
കേട്ടുണരുന്നൊരു തായേ ചക്കുളം അമരും ഭഗവതിയേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts