വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:44.
അമ്പലപ്രാവുകളുറങ്ങി - മുറ്റത്തെ ചെമ്പകപ്പൂക്കളില്‍ വണ്ടുകള്‍ മയങ്ങി തംബുരുവില്‍ ശ്രുതി തേങ്ങി, പ്രിയ- നൊമ്പരക്കിളികളേ ഇനിയുറങ്ങൂ ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ (അമ്പല) ഇരുളിന്റെ ചിറകടി കേട്ടു വെറുതെയെന് ഹൃദയവും താളമിട്ടിരുന്നു ഇഴ പൊട്ടിയോര്മ്മകളുതിര്ന്നു, അതില്‍ പ്രിയതരമൊരു മുത്തു ഞാന്‍ തിരഞ്ഞു എവിടെ? ആ മുത്തെവിടെ? (അമ്പല) ഇടവഴിത്താരയില്നിന്നു ഇരവിലെന്‍ ഇടയന്റെ സംഗീതം കേട്ടു ഇതുവരെ കേള്‍ക്കാത്തൊരീണം, അതില്‍ പുതുമണ്ണിന് പുളകങ്ങള്‍ പൂത്തുലഞ്ഞു എവിടെ? ആ പൂവെവിടെ? (അമ്പല) | |