ഉഷപൂജക്ക്
ഹരി ഗീതം
Ushapoojakku (Hari Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2021 11:02:10.

ഉഷ: പൂജയ്ക്ക് ഉണ്ണിക്കണ്ണന്‍
ഉച്ച പൂജയ്ക്ക് വേണുഗോപന്‍
ഉപനിഷ സുന്ദരി ഗോപിമാര്‍ക്കെന്നും
ഉള്ളം കുളിര്‍ക്കുന്ന പ്രേമരൂപന്‍
നീ ഉള്ളം കുളിര്‍ക്കുന്ന പ്രേമരൂപന്‍

പീലിത്തിരുമുടി കണ്ടു
നിന്‍ പാലയ്ക്കാ മോതിരം കണ്ടു
കൈവള കണ്ടു കൗസ്തുഭം കണ്ടു
കൈവല്യമേ നിന്നെ കണ്ടൂ..
സൗന്ദര്യ സൗഭാഗ്യ സിന്ധുവിന്‍ ബന്ധുര
സംഗമ സ്ഥാനം കണ്ടൂ....
ദീനദയാപരാ... ദാമോദരാ......

വൈശാഖ സുന്ദരി വന്നു
പൂവിന്‍ വൈകുണ്ഡ ഭംഗി നുകര്‍ന്നു
കൗമുദി വന്നു കളഭമിടുന്നു
കല്യാണ രൂപം തൊഴുന്നൂ...
കുളിര്‍ പെയ്ത സംഗീത വേണുവില്‍ കല്‍കണ്ട
കളകണ്ഠനാദം ഉണര്‍ന്നൂ...
ദീനദയാപരാ... ദാമോദരാ......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts