കൃഷ്ണനാട്ടം
ഹരി ഗീതം
Krishnanaattam (Hari Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2021 10:54:34.



കൃഷ്ണനാട്ടം കാണാന്‍ മനസ്സിന്‍
കൃഷ്ണമണി പൂക്കള്‍ തപസ്സിരുന്നു
കൃഷ്ണപ്രിയദളം ചൂടിയൊരുങ്ങാന്‍
കൃഷ്ണയിവളെന്നും കൊതിച്ചിരുന്നു
കൃഷ്ണാ!! കൃഷ്ണയിവള്‍ എന്നും കൊതിച്ചിരുന്നു

അക്ഷയപാത്രത്തിന്‍ വക്കിലെ ചീരയും
അമൃതേത്തായി ഭവാന്‍ ഭുജിച്ചില്ലേ..
അവിടുത്തെ അഞ്ജന വിഗ്രഹം മാത്രം
അകതാരില്‍ വെച്ചിവള്‍ ഭജിച്ചില്ലേ
കൃഷ്ണാ നീയെന്നെ അറിയുകില്ലേ..
ഈ കൃഷ്ണയോടൊന്നും നീ പറയുകില്ലേ...

കൗരവ സദസ്സിലെ ക്രൗര്യമതെന്നുടെ
കാഞ്ചന പൂന്തുകിൽ അഴിച്ചില്ലേ...
അന്നിവള്‍ ചെയ്തൊരു ശപഥം താവക
അനുഗ്രഹ ഹര്‍ഷമായി ഫലിച്ചില്ലേ...
കൃഷ്ണാ നീയെന്നെ അറിയുകില്ലേ..
ഈ കൃഷ്ണയോടൊന്നും നീ പറയുകില്ലേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts