അമ്മാനം ചെമ്മാനം
പാഞ്ചാലി
Ammanam Chemmanam (Panchali)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ രാഘവന്‍
ഗാനരചനകെ കേശവൻ പോറ്റി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:39.

അമ്മാനം ചെമ്മാനം കാർത്തികപ്പൂങ്കുല വികസിച്ചു
നാളീകേര നയനാകൃതിയിൽ തിരുവോണം തിര നീക്കി...
(അമ്മാനം... )

ആതിരാ തീക്കനൽ പോലെ തിളങ്ങും
ആതിരാ തീക്കനൽ പോലെ തിളങ്ങും..
തിരുവാതിര തിരി നീട്ടി.. തിരി നീട്ടി..
തിരുവാതിര തിരി നീട്ടി.. തിരി നീട്ടി...
(അമ്മാനം... )

മാർഗ്ഗശീർഷം കൊമ്പുകളാൽ ഇണയുടെ കണ്ണുകൾ ഉരസി
മാർഗ്ഗശീർഷം കൊമ്പുകളാൽ ഇണയുടെ കണ്ണുകൾ ഉരസി..
ഇരട്ട പെറ്റ വിശാഖകൾ ചന്ദ്രനു പിറകെ കൂടി..
ഇരട്ട പെറ്റ വിശാഖകൾ ചന്ദ്രനു പിറകെ കൂടി...
(അമ്മാനം... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts