കാല്‍വരി കുന്നിന്റെ
ഇരുമ്പു മറ
Kaalvari Kunninte (Irumbu Mara)
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:33.
 

കാൽവരിക്കുന്നിന്റെ ഓമല്‍പ്പിറാവുകൾ
കാവൽ മാലാഖമാർ വാഴ്ത്തുവോനേ
സ്നേഹവിപഞ്ചികശീലുകളൂഴിയിൽ
മാനവർക്കായി ചൊരിഞ്ഞവനേ
(കാൽ‌വരി...)

കാരിരുമ്പാണിയിൽ ജീവൻ വെടിഞ്ഞൊരീ
കാരുണ്യരൂപനാം ഈശോ
ഓർശ്ശേം കന്യകമാർ ദാവീദിൻ പുത്രിമാർ
ഓശാന ഓശാന പാടിടുന്നു
(കാൽ‌വരി...)


സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം
നന്മ തൻ തമ്പുരാൻ ഏകിടുന്നു
ഓർശ്ശേം കന്യകമാർ ദാവീദിൻ പുത്രിമാർ
ഓശാന ഓശാന പാടിടുന്നു
(കാൽ‌വരി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts