ഭഗവാനുറങ്ങും
ഭരതക്ഷേത്രം
Bhagavanurangum (Bharatha Kshethram)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:32.
 


ഭഗവാനുറങ്ങും പാൽക്കടൽ കരയിൽ
ഭജനമിരിക്കും നക്ഷത്രമേ
എന്നും നിന്നെ പ്രദക്ഷിണം വെയ്ക്കും
പൊന്നുടപ്പിറന്നവളല്ലോ ഭൂമി
നിന്നുടപ്പിറന്നവളല്ലോ
(ഭഗവാൻ...)

ഇവിടെയപാരതയിൽ ഒഴുകും ഭൂമിയൊ
രിത്തിരി മൺ തോണി
ഇതിലെ യാത്രക്കാർ പുഷ്പങ്ങൾ
ഇരുട്ടിൽ വിടരുന്ന പുഷ്പങ്ങൾ
അതിലൊരു പൂവിന്റെ നെടുവീർപ്പെങ്കിലും
അരികിലെത്തിയിട്ടുണ്ടോ ഭഗവാൻ
ഉറക്കമുണർന്നിട്ടുണ്ടോ
(ഭഗവാൻ...)

അവിടെയനന്തതയിലുദിക്കും നീയുമൊ-
രന്ധനാം അഭയാർഥി
നിന്നിൽ മരിക്കുന്ന സ്വപ്നങ്ങൾ
നിന്നെ നയിക്കുന്ന ദുഃഖങ്ങൾ
അതിലൊരു ദുഃഖത്തിൻ ഗദ്ഗദമെങ്കിലും
അരികിലെത്തിയിട്ടുണ്ടോ ഭഗവാൻ
ഉറക്കമുണർന്നിട്ടുണ്ടോ
(ഭഗവാൻ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts