ഇലഞ്ഞി പൂത്തു
ജീവിതം അവസാനിക്കുന്നില്ല
Ilanji Poothu (Jeevitham Avasanikkunnilla)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍ ,എം കെ അർജ്ജുനൻ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:31.
�ilanji poothu-ilavarngam poothu


ഇലഞ്ഞി പൂത്തു ഇലവംഗം പൂത്തു
ഇവിടെ ഞാന്‍ നട്ട പാവലും പൂത്തു
ഇതുവരെയിതുവരെ എവിടെയിരുന്നു
ഇത്തിരിപ്പൂവേ ചുവന്ന പൂവേ
(ഇലഞ്ഞി...)

തീര്‍ത്ഥക്കുളങ്ങരെ കുളിക്കാന്‍ പോയോ?
താലപ്പൊലിക്ക് തിരിക്കു പോയോ?
വടക്കന്‍പാട്ടിലെ വയനാടന്‍ കാട്ടിലെ
പടനിലം കാണാന്‍ പോയോ?
(ഇലഞ്ഞി...)

അമ്പലത്തുമ്പിയെ പിടിക്കാന്‍ പോയോ?
ആരിയങ്കാവില്‍ വിരുന്നുപോയോ?
അങ്കച്ചമയത്തിന്നകലത്തെ കോട്ടയില്‍
കുങ്കുമം വാങ്ങാന്‍ പോയോ?
(ഇലഞ്ഞി....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts