കിലുകിലെചെപ്പു കിലുക്കും
മൂലധനം
Kilukilecheppu Kilukkum (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ സുലോചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:30.
 

കിലുകിലെ കിലുകിലെ ചെപ്പുകിലുക്കും
ചെപ്പടിവിദ്യക്കാരാ
കിനാവെന്നൊരു കള്ളപ്പേര്
നിനക്കാരു തന്നൂ നിനക്കാരു തന്നൂ
(കിലുകിലെ....)]


കണ്ണടച്ചാൽ കതകിൽ വന്ന്
മുട്ടിമുട്ടി വിളിക്കും നീ
കണ്ണു തുറന്നാൽ ഓടിയോടി
യോടിയൊളിക്കും നീ
കണ്ണുനീരിൻ കടലിൽ നിന്ന്
മുത്തു മുങ്ങിയെടുക്കും നീ
പുഞ്ചിരി കൊണ്ടതു തേച്ച് തേച്ച്
തേച്ചു മിനുക്കും നീ
(കിലുകിലെ...)

എൻ മനസ്സിൻ കടലിനുള്ളിൽ
പട്ടുമെത്ത വിരിക്കും നീ
പൊന്മലരമ്പുകൾ വാരി വാരി
വാരിത്തൂകും നീ
(കിലുകിലെ ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts