സ്വപ്നാടകരെ
മൂലധനം
Swapnadakare (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:30.
 

സ്വപ്നാടകരേ മാനവജീവിത
സത്യാന്വേഷികളേ
ഇക്കലോത്സവപ്പന്തലിലിത്തിരി
നിൽക്കൂ നിങ്ങൾ

പണ്ടു യുഗങ്ങൾ വിടർത്തിയ പൊൻ
പൂച്ചെണ്ടുകളുണ്ടിവിടെ
ശില്പികൾ കടലിലൊഴുക്കിയ
മുത്തുച്ചിപ്പികളുണ്ടിവിടെ
(സ്വപ്നാടകരേ..)

തപ്തബാഷ്പമൊഴുകി നടക്കും
താഴ്വരയുണ്ടിവിടെ
സർഗ്ഗവേദന തേടി നടക്കും
ദുഃഖമുണ്ടിവിടെ
(സ്വപ്നാടകരേ..)

കളഞ്ഞു പോയ ജീവിതമൂല്യം
കണ്ടുപിടിക്കേണം
വരുന്ന നാളെയെ വരവേൽക്കാൻ
ഒരുങ്ങി നിൽക്കേണം നമ്മൾ
ഒരുങ്ങി നിൽക്കേണം
(സ്വപ്നാടകരേ..)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts