ഇന്നലെ പെയ്ത മഴ
തുലാഭാരം
Innale Peytha Mazha (Thulabharam)
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എം ജി രവി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:29.

ഇന്നലെ പെയ്ത മഴയ്ക്കിന്നു കുരുക്കുമൊരു
പൊന്നും തകരയല്ലനുരാഗം അതു
മനസ്സിൽ കിളിർക്കുന്ന മലരിട്ടു പടരുന്ന
മായാകല്പകലതയല്ലോ
(ഇന്നലെ....)

നാണിച്ചു വിരിയുന്ന നാളെക്കൊഴിയുന്ന
നാലുമണിപ്പൂവല്ലനുരാഗം അത്
കനകക്കിനാവിൻ കദളീ വനത്തിലെ
കല്യാണ സൗഗന്ധികമല്ലോ
(ഇന്നലെ..)

മന്മഥൻ കുലക്കുന്നോരിന്ദ്രധനുസ്സിലെ
പൊന്മലരമ്പല്ലനുരാഗം അത്
ജന്മാന്തരങ്ങൾതൻ ഹൃദയസരസ്സിലെ
ദിവ്യവികാരതരംഗമല്ലോ
(ഇന്നലെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts