കിളിയെ കളമൊഴിയെ
യുദ്ധകാണ്ഡം
Kiliye Kalamozhiye (Yudhakandam)
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:28.
 

കിളി കിളീയേ കളമൊഴിയേ
കതിരുകാണാപ്പൈങ്കിളിയേ
കണി കാണാൻ തുകിലുണരൂ
ആറ്റും മണമ്മേലെ മാമാങ്കത്തിന്
കൂട്ടിന്നിളം കിളി വന്നാട്ടെ
ആട്ടോം കാണാം പാട്ടും കേൾക്കാം
അങ്കോം കാണാം അങ്ങേരേം കാണാം
അമ്പലപ്രാവേ വന്നാട്ടെ
(കിളി..)

പുത്തനരിവാള് രാകി മിനുക്കണ
പൊന്മുകിലമ്മേ വന്നാട്ടെ
കറ്റേം കൊയ്യാം കാറ്റും കൊള്ളാം
വേലേം കാണാം വെറ്റിലേം തിന്നാം
വെട്ടം കാണാൻ വന്നാട്ടേ
(കിളി..)

നച്ചത്രബംഗ്ലാവിനുള്ളിലിരിക്കണ
ചിത്തിരപ്പെണ്ണേ വന്നാട്ടെ
പൂവും ചൂടാം പൂക്കിലേം ചൂടാം
മാലേം കോർക്കാം താലീം തീർക്കാം
മാമാങ്കപ്പന്തലിൽ വന്നാട്ടെ
(കിളീ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts