വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ എസ് ജോര്‍ജ്ജ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 29 2022 17:15:28.
ചില്ലിമുളം കാടുകളിൽ ലല്ലലലം പാടിവരും തെന്നലേ തെന്നലേ (2) അല്ലിമലർക്കാവുകളിൽ വള്ളികളിലൂയലാടും തെന്നലേ തെന്നലേ വെയിൽനിന്നു വിളയാടും നിഴലില്ലാ നിലമാണേ നിവരാനും നേരമില്ല തെന്നലേ (2) ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ (ഇല്ലിമുളം) അണിയുവാൻ തൂവേർപ്പിൻ മണിമാല തന്നേക്കാം അണയൂ നീ കനിവോലും തെന്നലേ തരിവളച്ചിരിപൊട്ടും കുളിർ കൈയ്യിൽ ചന്ദനവും പനിനീരും കൊണ്ടുവരൂ തെന്നലേ തെന്നലേ (2) (ചില്ലിമുളം) | |