ഒരു കരിമൊട്ടിന്റെ
ഒരു കരിമൊട്ടിന്റെ
Oru Karimottinte (Oru Karimottinte)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:17.
ഒരു കരിമൊട്ടിന്റെ കഥയാണു നീ
ഒരു വീണപൂവിന്റെ കഥയാണു ഞാന്‍
ഒരു കരളില്‍ സ്വപ്നത്തിന്‍ കുളിരലകള്‍ മാത്രം
ഒരു കരളില്‍ ദുഃഖത്തിന്‍ ഇരുളലകള്‍ മാത്രം
(ഒരു കരിമൊട്ടിന്റെ)

അറിയാതെയന്നു ഞാന്‍ നിന്നെ തിരഞ്ഞു
അഴലിന്റെ തെന്നലായ് അരികത്തണഞ്ഞു
അഴകിന്റെയഴകേ, നിന്നാത്മാനുഗാനമെന്‍
അകതാരിന്‍ വീണയില്‍ വീര്‍പ്പിട്ടുനിന്നു
(ഒരു കരിമൊട്ടിന്റെ)

മധുരപ്രതീക്ഷയാല്‍ മലര്‍വീടു കെട്ടി
മധുവുണ്ടു വീണു മയങ്ങുകെന്‍ തോഴീ
ഇനിയെന്റെ ജീവനില്‍ പുളകങ്ങളില്ല
ഇനിയെന്റെ വേണുവില്‍ ഗാനങ്ങളില്ല
(ഒരു കരിമൊട്ടിന്റെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts