കണിയുറങ്ങ്
മിഴിനീർ
Kaniyurangu (Mizhineer)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകെ രാഘവന്‍
ഗാനരചനഎസ് എ എം ബഷീർ
ഗായകര്‍കെ രാഘവന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:15.

കനിയുറങ്ങൂ കണ്ണുറങ്ങൂ കരളിൻ കാതല്‍പ്പൂവുറങ്ങൂ
കണ്ണുനീരിൻ കവിത കേട്ട് ഉറങ്ങുറങ്ങൂ
കണ്ണേ കരയുമെന്റെ കഥകൾ കേട്ട് പൊന്നുറങ്ങൂ
എന്റെ പൊന്നുറങ്ങൂ ..
(കനിയുറങ്ങൂ...)

മഴവിൽ വിരിയിച്ച മാനത്തെ പൂങ്കാവിൽ
മനസ്സിന്റെ ചില്ലയിൽ അമ്മ തന്നാത്മാവ് (2)
അലിഞ്ഞു ചേർന്നതിൻ ശേഷം അച്ഛനെ തനിച്ചാക്കി
പിരിഞ്ഞു പോയ് അമ്മ ഒരേകാന്ത രാവിൽ
(കനിയുറങ്ങൂ...)

കണ്ണീരിൻ ഈറനിൽ വിരിയും പ്രഭാതവും
മണ്ണായി മാഞ്ഞു പോയ് അമ്മ തൻ ഓർമ്മയും (2)
പെണ്ണായി പിറന്നോരെൻ പൂവിനായ് അർത്ഥന
മണ്ണിൽ നിറയ്ക്ക നീ സ്നേഹത്തിൻ പ്രാർത്ഥന
(കനിയുറങ്ങൂ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts