ഉണ്ണിയെ കൈയ്യിലേന്തി
ദൈവപുത്രൻ
Unniye Kaiyyilenthi (Daivaputhran)
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംമാനുവൽ
ഗാനരചനവർഗ്ഗീസ് മാളിയേക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:14.


ഉണ്ണിയെ കയ്യിലേന്തി വിളങ്ങുന്നോ -
രമ്മയെ കാണുകിന്നാള്‍
വന്‍ മഹിമകള്‍ തിങ്ങും ജനനിയെ
വന്ദിച്ചു വാഴ്ത്തുകിന്നാള്‍

പത്തോട് രണ്ടു ചേര്‍ന്ന നക്ഷത്രമാ
തൃത്തല ചൂഴ്ന്നു നില്‍പ്പൂ (പത്തോട് )
ഉത്തമ ഭക്തിയോടെ പാദാംബുജം
തിങ്കളും താങ്ങി നില്‍പ്പൂ
തന്‍ വലംകയ്യിലേറ്റം മനോഹര
പൊന്‍ ജപമാലയോടും
നന്മുഖ തൂമലരില്‍ മനോജ്ഞമാം
പുഞ്ചിരി തൂമയോടും
മേഘവലയമതില്‍ വിരിഞ്ഞൊരു
മോഹന കാന്തിയായി (മേഘ )
മാനസ കോരകങ്ങള്‍ വിടര്‍ത്തിടും
മേദുര തേജസ്സായി
വാനവരാവഹിക്കും മനോഹര
സ്നേഹസിംഹാസനത്തില്‍
മോക്ഷറാണി വരുന്നു
പൂ പൂകരം കാഴ്ചകള്‍ വയ്ക്കുക നാം ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts