ആനകേറാമല ആളുകേറാമല
ശ്രീ അയ്യപ്പൻ പാട്ടുകൾ (ആ ദിവ്യനാമം)
Aana keraamala aalu keraamala (Shri Ayyappan Songs (Aa Divya Naamam))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:02.

ആനകേറാമല ആളുകേറാമല
അവിടെ വിരിഞ്ഞൊരു പൊന്‍‌താമര
പണ്ടവിടെ വിരിഞ്ഞൊരു പൊന്‍‌താമര
അയ്യപ്പസ്വാമിതന്‍ പൊന്നമ്പലമല
അയ്യപ്പന്മാരുടെ ദിവ്യമല - ശബരിമല
(ആന...)

മലകേറാന്‍ വന്നെത്തുന്നേ
മലയാളനാട്ടില്‍ നിന്നെത്തുന്നേ
മറുനാട്ടില്‍‌നിന്നു വന്നെത്തുന്നേ
മാലയുമിട്ടു ഭക്തന്മാര്‍
മണികണ്ഠസ്വാമിതന്‍ ഭക്തന്മാര്‍
(ആന...)

മഴയെല്ലാം പെയ്തൊഴിയുന്നേ
മകരം മഞ്ഞു പൊഴിയുന്നേ
മതബന്ധങ്ങള്‍ അഴിയുന്നേ
മനുഷ്യബന്ധം മുറുകുന്നേ
മണികണ്ഠശരണം മുഴങ്ങുന്നേ
(ആന...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts