ദേവ ദേവ നന്ദന
മുദ്ര
Deva Deva Nandhana (Mudra)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2021 18:02:08.
ദേവ ദേവ നന്ദനാ വിഷ്ണുമായ പെറ്റ സുന്ദരാ
പതിനാറാം വയസ്സുവരെ പന്തളത്തില്‍ വാണ നിന്‍റെ
പതിനെട്ടാം പടിയില്‍ ഞാന്‍ വീണുറങ്ങട്ടെ...
സൂര്യ പാദ പദ്മ കാന്തി കണ്ടു ഞാന്‍ ഉണരട്ടെ...

പുണ്യ ദര്‍ശനം.... പരിപൂര്‍ണ്ണ ദര്‍ശനം...
ഭക്ത ചില്‍പുരുഷന്‍ സ്വാമിയുടെ ചിന്മുദ്രയിലെന്‍റെ
പാപമുക്തിയെന്നു കണ്ടറിയും സത്യ ദര്‍ശനം...
പുണ്യ ദര്‍ശനം... പരിപൂര്‍ണ്ണ ദര്‍ശനം...
ധര്‍മ്മ ചില്‍പുരുഷന്‍ സ്വാമിയുടെ ചിന്മുദ്രയിലെന്‍റെ
പാപമുക്തിയെന്നു കണ്ടറിയും സത്യ ദര്‍ശനം...
അയ്യനേ... പൊന്നയ്യനേ...
ശരണം ശരണം ശരണം ശരണം ശരണം
തിരുവടി ശരണം
അയ്യനേ... പൊന്നയ്യനേ...
ശരണം ശരണം ശരണം ശരണം ശരണം
തിരുവടി ശരണം.....

അച്ഛനെന്ന ഗുരുവും നീ അയ്യപ്പ സ്വാമി...
അഭിഷേക പ്രിയനാമെന്‍ മണികണ്‌ഠ സ്വാമി....
അയ്യനമാരെ കാത്തരുളും കൈയെടുത്തു ശിരസ്സില്‍ വെച്ചു
മെയ്യനേയെന്നയ്യനേ നീ അനുഗ്രഹിക്കേണം

സാമവേദ ഭാവ ഗീതമാലപിക്കുന്നൂ
ദേവലോക ഗായകന്മാരണി നിരക്കുന്നു...
അഖില ലോക ധര്‍മ്മ രക്ഷ ചെയ്തരുളും സ്വാമിയെന്‍റെ
അറിവുകേടു കൊണ്ടുവന്ന കടമൊഴിക്കേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts