സ്വാമി എൻ നാദത്തിൻ
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXVI (കാണിപ്പൊന്ന്)
Swaami En Naadathin (Ayyappa Gaanangal Vol XXVI (Kaanipponnu))
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകെ ജെ യേശുദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംനിത്യഭൂഷണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:02.
സ്വാമിയെന്‍ നാദത്തിന്‍ ഉറവിടമേ - എന്നും
സ്വാമിയെന്‍ നാദത്തിന്‍ ഉറവിടമേ
കൂരിരുളിലും പടും വഴിയിലും
ദീപമായ് വരും അയ്യപ്പ-
(സ്വാമിയെന്‍ )

പാപഭാരം ശിരസ്സില്‍ പേറി വരുന്ന
ഭക്തകോടിയില്‍ ഒരുവന്‍ ഇവനും (പാപ )
എന്നെ തള്ളരുതേ കല്ലിടാംകുന്നിന്‍ ആഴത്തില്‍
ഇല്ലിനി ആശ്രയം അയ്യപ്പനല്ലാതെ (തള്ളരുതേ )
(സ്വാമിയെന്‍ )

മലകേറ്റം ഇറക്കം പോല്‍ നിലയില്ലാ ഭക്തിയാല്‍
മഹിഷിയെപ്പോലെന്നെ കരുതരുതേ (മല )
അടിയന്റെ ഹൃത്തടം പുലിവാഹനമാക്കി നീ
ദര്‍ശനമേകണേ ഭക്തര്‍ക്കെന്നും (അടിയന്റെ )
(സ്വാമിയെന്‍ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts