ഉറ്റോരും ഉടയോരും
അമ്മെ ശരണം
Uttorum udayorum (Amme Saranam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:00.
അമ്മേ നാരായണ! ദേവീ നാരായണ!
ലക്ഷ്മീ നാരായണ! ഭദ്രേ നാരായണ!

ഉറ്റോരുമുടയോരുമില്ലാത്തവർക്കമ്മ
ചോറ്റാനിക്കര വാഴുമമ്മ...
കുറ്റവും തെറ്റും അകറ്റും കൃപാപൂർണ്ണ
ചോറ്റാനിക്കര വാഴുമമ്മ...
നിത്യം ചോറ്റാനിക്കര വാഴുമമ്മ...
അമ്മേ നാരായണ! രമ്യേ നാരായണ!
ധന്യേ നാരായണ! ദുർഗ്ഗേ നാരായണ!

അജ്ഞാനബാധയൊഴിക്കും മഹാവിദ്യ
ചോറ്റാനിക്കര വാഴുമമ്മ...
അന്ധനും കാഴ്ച കൊടുക്കും മഹാമായ
ചോറ്റാനിക്കര വാഴുമമ്മ...
നിത്യം ചോറ്റാനിക്കര വാഴുമമ്മ...
ഭദ്രേ നാരായണ! രുദ്രേ നാരായണ!
നിത്യേ നാരായണ! നാഥേ നാരായണ!

വിഷ്ണുവിനോടൊത്തു മേവും പരാശക്തി
ചോറ്റാനിക്കര വാഴുമമ്മ...
മലയാളമണ്ണിലെ മൂകാംബികാദേവി
ചോറ്റാനിക്കര വാഴുമമ്മ...
നിത്യം ചോറ്റാനിക്കര വാഴുമമ്മ...
അമ്മേ നാരായണ! ദേവീ നാരായണ!
ലക്ഷ്മീ നാരായണ! ഭദ്രേ നാരായണ!
(ഉറ്റോരും)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts