നിളയിൽ നിലാവെന്നപോലെ
അന്നു പെയ്ത മഴയിൽ
Nilayil Nilavenna (Annu Peytha Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: January 30 2015 17:37:29.

നിളയിൽ നിലാവെന്ന പോലെ
എന്റെ മനസ്സിൽ കിനാവിൻ മധുവസന്തം (2)
ആമ്പലും ചന്ദ്രനും അനുരാഗബദ്ധരായി
ആലിംഗനം ചെയ്ത നേരം സഖീ
അടുത്തു നീയണയുമോ വേഗം
(നിളയിൽ നിലാവെന്ന പോലെ..)

പളുങ്കു കല്പടവിൽ പവിഴപൂന്തിരകൾ
കിലുകിലെ ചിലമ്പുന്ന രാവിൽ (2)
നാണിച്ചു നാണിച്ചു നഖപടം വരയ്ക്കുന്ന
നാട്ടിലെ നാണം കുണുങ്ങീ
നീയെൻ പാട്ടിലേക്കൊഴുകുന്ന സുന്ദരീ
(നിളയിൽ നിലാവെന്ന പോലെ..)

പാരിജാതപ്പൂക്കൾ കുളിരേലസ്സണിയും
പാതിരാ മയങ്ങുന്ന നേരം (2)
മറ്റാരും കാണാതെ മാറിൽ വീണുറങ്ങുവാൻ
ഒന്നു നീ വന്നിരുന്നെങ്കിൽ
എന്റെ നെഞ്ചിലെ തുടി കേട്ടുവെങ്കിൽ
(നിളയിൽ നിലാവെന്ന പോലെ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts