ചന്ദനത്തെന്നൽ
അന്നു പെയ്ത മഴയിൽ
Chandana Thennal (Annu Peytha Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:54.
 
ചന്ദനത്തെന്നൽ പോലെ കൊഞ്ചിക്കുഴഞ്ഞു നീ
പയ്യെയെൻ മുന്നിൽ വന്നു നിന്നതല്ലേ (2)
പുസ്തകത്താളിലുള്ള പൊൻമയിൽപ്പീലി മെല്ലെ
പെണ്മണീ നീയെനിക്കു തന്നതല്ലേ
ഈ പൊന്നശോകമെല്ലാം എല്ലാം തന്നതല്ലേ
(ചന്ദനത്തെന്നൽ പോലെ..)

കണ്ണിലെ കണ്ണാടിയിൽ മെല്ലെ ഞാൻ നോക്കിയപ്പോൾ
കണ്ടതെൻ മുഖമായിരുന്നുവല്ലോ (2)
കവിളിലെ നുണക്കുഴി തെളിയുന്ന നേരത്തെല്ലാം
കവിതയായ് വിരിഞ്ഞതെൻ പ്രണയമല്ലോ
നിന്നെ തിരഞ്ഞു ഞാൻ ഏറെ ജന്മം നടന്നുവല്ലോ
(ചന്ദനത്തെന്നൽ പോലെ..)

പാട്ടിലെ പാലാഴിയിൽ മെല്ലവെ നീന്തിയപ്പോൾ
കൂട്ടിനു നീയെന്നെ വിളിച്ചതല്ലേ (2)
മനയ്ക്കലെ തൊടി ചുറ്റി മടങ്ങുന്ന നേരത്തെന്റെ
മനസ്സിലെ മലർക്കിളി ചിലച്ചതല്ലേ
നിന്റെ മൊഴികളിൽ മന്ദാരങ്ങൾ വിരിഞ്ഞതല്ലേ
(ചന്ദനത്തെന്നൽ പോലെ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts