വരങ്ങള്‍ തരുന്ന വേലനല്ലേ
ശ്രീ മുരുക ഭക്തി ഗാനങ്ങൾ
Varangal Tharunna Velanalle (Sree Muruka Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംവകുളാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2013 06:50:20.

വരങ്ങൾ തരുന്ന വേലനല്ലോ
ഞങ്ങൾ വാഴ്ത്തിടും മായാലീലയല്ലോ
മുഖങ്ങൾ ആറും തങ്കമല്ലോ
എല്ലാം കണ്ണുകുളുർക്കെ ഞാൻ കണ്ടല്ലോ

ഇരുവശം ദേവികൾ അലങ്കരിക്കും
ഓലം പഴമുതിർച്ചോലയിൽ കുടിയിരിക്കും
ഉദയനാപുരത്തും കിടങ്ങൂരും
തമ്പാനൂരും ഉള്ളൂരും നിൻ ശ്രീകോവിൽ
ശ്രീകോവിൽ നിൻ ശ്രീകോവിൽ
(വരങ്ങൾ തരുന്ന)

ഔവ്വൈ അറിഞ്ഞ വേലപ്പാ
എങ്ങും അനുഗ്രഹം ചൊരിഞ്ഞ കോലപ്പാ
ജന്മം മരണം പുനഃർജന്മം
എല്ലാം എന്തിനായി നീയും കുമരപ്പാ
കുമരപ്പാ കുമരപ്പാ
(വരങ്ങൾ തരുന്ന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts