കലിയുഗം വാഴും
ശ്രീ മുരുക ഭക്തി ഗാനങ്ങൾ
Kaliyugam Vaazhum (Sree Muruka Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:53.
കലിയുഗം വാഴും വേല്‍‌മുരുകന്‍
കരിമുഖസോദരന്‍ ആറുമുഖന്‍
അറിവിന്റെ സാഗരം തിരുക്കുമരന്‍
പാടുക നാവേ പാടുക നീ
(കലിയുഗം)

കടലിന്‍ മീതേ കതിരവന്‍‌പോലെ
മയിലിന്‍ മേലേ മുരുകേശന്‍
വാക്കുകള്‍ മൊഴികള്‍ ഇവയാല്‍ ഞാന്‍
വാഴ്ത്തുവതെങ്ങനെ തിരുക്കോലം
(കലിയുഗം)

ചേറ്റില്‍ താമരത്തേനുണ്ണാനായ്
പാറ്റകള്‍ കൂട്ടം കൂടിടുന്നു
താമര കൂമ്പും യാമിനിയില്‍
പാറ്റകളുള്ളില്‍ കുടുങ്ങുന്നു
(കലിയുഗം)

ലോകം താമര, ലഹരികള്‍ പൂന്തേന്‍
നുകരും നമ്മള്‍ പാറ്റകളും
ഇരുളില്‍ കൂമ്പിയ പൂ വിടര്‍ത്താന്‍
കതിരവനെപ്പോല്‍ മുരുകാ വാ
(കലിയുഗം)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts