ഓംകാരം പൂക്കുന്ന
മഹാമായ
Omkaaram Pookkunna (Mahamaaya)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലവംഗി
ഗാനത്തിന്റെ വരികള്‍
Last Modified: July 26 2013 03:40:52.

ഓംകാരം പൂക്കുന്ന ശ്രീലകത്തില്‍
മുല്ലയ്‌ക്കലമ്മ തന്‍ വാസം(2)
ഇല്ലായ്മയെല്ലാം അകന്നിടുവാന്‍
അന്നപൂര്‍ണ്ണേശ്വരീ ശരണം
അവിടുന്നാശ്രിതര്‍ക്കഭയം
ഓംകാരം പൂക്കുന്ന ശ്രീലകത്തില്‍
മുല്ലയ്‌ക്കലമ്മ തന്‍ വാസം

പഴവീട്ടില്‍ ആറാടി എത്തുമ്പോള്‍ അമ്മയ്ക്ക്
അടിയന്റെ മാനസ വഴിയമ്പലം(2)
പാണികള്‍ നാലായി പതിയെ തലോടുമ്പോള്‍
പരമാര്ത്ഥമമാകുന്നു സ്നേഹം
അമ്മ അവനിയില്‍ നിത്യമാം സത്യം
ഓംകാരം പൂക്കുന്ന ശ്രീലകത്തില്‍
മുല്ലയ്‌ക്കലമ്മ തന്‍ വാസം

അപരാധമൊക്കെയും പൊറുക്കുന്ന ദേവിക്ക്
അറുനാഴി നേരാന്‍ ജനസഹസ്രം(2)
കണ്ണീരു തോരാന്‍ തൊഴുതു നിന്നീടുമ്പോള്‍
കാരുണ്യപൂരമീ രൂപം
എന്റെ ജന്മവും ഇതിനാല്‍ ധന്യം

ഓംകാരം പൂക്കുന്ന ശ്രീലകത്തില്‍
മുല്ലയ്‌ക്കലമ്മ തന്‍ വാസം
ഇല്ലായ്മയെല്ലാം അകന്നിടുവാന്‍
അന്നപൂര്‍ണ്ണേശ്വരീ ശരണം
അവിടുന്നാശ്രിതര്‍ക്കഭയം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts