തുയിലുണരുക തുയിലുണരുക
പുഷ്പാഞ്ജലി
Thuyilunaruka Thuyilunaruka (Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: April 11 2012 12:16:22.
 


തുയിലുണരുക തുയിലുണരുക കരിമലവാസാ..
വരമരുളുക വരമരുളുക കലിയുഗവരദാ..
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)
തുയിലുണരുക തുയിലുണരുക കരിമലവാസാ..

കാട് ഞങ്ങള്‍ക്കു വീട് കല്ലും മുള്ളും പൂവ്..
കാട്ടിലെ മെതക്കൂട്ടവും‌വഴി കാട്ടിടും നടക്കാവ്
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..
ഞങ്ങള്‍ ശബരിമലക്കിളികളായി വരണമയ്യപ്പാ..
തുയിലുണരുക തുയിലുണരുക കരിമലവാസാ..

പമ്പയാറ്റിന്‍ തീരം പാവനമാം തീര്‍ത്ഥം..
പഴയജന്മ ദുരിതവും മേല്‍ കഴുകിടും മുഹൂര്‍ത്തം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..
ഞങ്ങള്‍ കരിമലയുടെ കരുണതേടി വരണമയ്യപ്പാ..
തുയിലുണരുക തുയിലുണരുക കരിമലവാസാ..

ഇരുമുടിയുടെ ഭാരം ഇനിയുമെത്ര ദൂരം..
പതിനെട്ടാം പടിയിലേതു പടിയിലെന്റെ മോക്ഷം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..
വീണ്ടും പുനരപിയുടെ പിടിയില്‍ മുക്തി തരണമയ്യപ്പാ..

തുയിലുണരുക തുയിലുണരുക കരിമലവാസാ..
വരമരുളുക വരമരുളുക കലിയുഗവരദാ..
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
തുയിലുണരുക തുയിലുണരുക കരിമലവാസാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts