വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | പി കെ കേശവൻ നമ്പൂതിരി |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | മദ്ധ്യമാവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:50.
� നെയ്യാറ്റിന്‍കര വാഴും കണ്ണാ നിന് മുന്നിലൊരു നെയ്വിളക്കാവട്ടെ എന്റെ ജന്മം കണ്ണിനു കണ്ണായൊരുണ്ണിക്കു തിരുമുമ്പില്‍ കര്‍പ്പൂരമാവട്ടെ എന്റെ ജന്മം (നെയ്യാറ്റിന്‍കര) ഓംകാരം മുഴക്കുന്ന പൈക്കളെ മേയ്ക്കുവാന് ഓരോ മനസ്സിലും നീ വരുന്നൂ (ഓംകാരം) നിന്റെ പുല്ലാങ്കുഴല്‍ പാട്ടില്‍ പ്രപഞ്ചം നന്ദിനിപ്പശുവായ് തീരുന്നൂ (നിന്റെ) അകിടു ചുരത്തുമെന്‍ ജീവനു നീ മോക്ഷ- കറുകനാമ്പേകുമോ കണ്ണാ കായാംപൂ തൊഴും മുകില്‍വര്‍ണ്ണാ (നെയ്യാറ്റിന്‍കര) ഗോവര്‍ദ്ധനമായി മണ്ണിന്റെ ദുഖം നീ വിരല്ത്തുമ്പാല് ഉയര്ത്തുന്നൂ (ഗോവര്‍ദ്ധനമായ്) നിന്റെ മന്ദസ്മിതക്കുളിരില് പ്രപഞ്ചം നിത്യവസന്തമായ് തിരുന്നൂ (നിന്റെ) തൊഴുതു നില്‍ക്കുന്നൊരീ ജീവനു നീയൊരു തിരി വെളിച്ചം തരൂ കണ്ണാ താമരത്താരിതള്‍ കണ്ണാ (നെയ്യാറ്റിന്‍കര) | |