അഷ്ടിപോലും
ഓം ഗണനാഥം
Ashtipolum Anyamaya (Om Gananaadham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:45.

അഷ്ടിപോലും അന്യമായ എന്‍റെ ശിഷ്ടജന്മമിന്ന്
കാലദോഷമോടെ ദിവ്യനടയിലണയുന്നു
കൊട്ടാരക്കരയിലെന്‍റെ കർമ്മഭാണ്ഡമൊക്കെയും
കണ്ണുനീരിലൊഴുകിയൊഴുകി ദൂരെമായുന്നു
തുമ്പിനീട്ടി ശ്രീഗണേശൻ മെയ്യ്തലോടുന്നു (അഷ്ടിപോലും)

ഉരുകുന്നൊരെന്നാത്മ മോഹങ്ങളൊക്കെയും
ഉണ്ണിയപ്പങ്ങളായ് തീരുന്നു (ഉരുകു)
ഉമയുടെ ഉണ്ണിതൻ അരികത്ത് ചേരുമ്പോൾ
ഉദയ സംഗീതം ഉണരുന്നു
ഞാൻ തിരുനാമകീർത്തനം പാടുന്നു (അഷ്ടിപോലും)

ആരംഭദേവന്‍റെ കാരുണ്യമാലന്‍റെ
ആധികളൊക്കെയും അകലുന്നു (ആരംഭ)
അണ്ഡഗോളങ്ങളെ ഉദരത്തിലൊതുക്കിയ
അറുമുഖസോദരൻ കനിയുന്നു
എന്‍റെ മിഴിയോരമേഘങ്ങൾ പെയ്യുന്നു (അഷ്ടിപോലും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts