ബാലരൂപനായ
ഓം ഗണനാഥം
Baalaroopanaya (Om Gananaadham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: October 05 2021 16:26:45.
ബാലരൂപനായ ഗണപതേ നമോ നമഃ
തരുണകോമളൻ വിനായകാ നമോ നമഃ
ഭക്തരൂപ ഗണപതിക്ക് വീരഗണപതിക്കുമെന്‍റെ
ശക്തിഗണപതിക്കുമെന്നുമെൻ നമോ നമഃ
സിദ്ധിതന്‍റെ കാന്തനാം ഗണേശനേ നമഃ
വിഘ്നമാകെ നീക്കുമഞ്ചു കൈകളും നമഃ
ക്ഷിപ്രനായ ഗണപതിക്ക് ലക്ഷ്മിരൂപ ഗണപതിക്ക്
ജ്ഞാനനേത്രമുള്ള ദ്വിജനുമെൻ നമോ നമഃ

ബാലരൂപനായ ഗണപതേ നമോ നമഃ
തരുണകോമളൻ വിനായകാ നമോ നമഃ

ശ്രീമഹാഗണേശനായിതെൻ നമോ നമഃ
ക്ഷിപ്രനാം പ്രസാദരൂപനേ നമോ നമഃ
സൃഷ്ടിരൂപ ഗണപതിക്ക് ദുർഗ്ഗചേർന്ന ഗണപതിക്കു-
മെൻ ഹരിദ്രവർണ്ണനായുമെൻ നമോ നമഃ

ബാലരൂപനായ ഗണപതേ നമോ നമഃ
തരുണകോമളൻ വിനായകാ നമോ നമഃ

അക്ഷരത്രയം ലയിക്കുമീശ്വരാ നമഃ
ഏകമായൊരക്ഷര സ്വരൂപനേ നമഃ
വൃണമതൊക്കെ മാറ്റിയെന്‍റെ സങ്കടങ്ങളാറ്റുമെന്‍റെ
ഉദ്ദണ്ഡ ഗണപതിക്കുമെൻ നമോ നമഃ

ബാലരൂപനായ ഗണപതേ നമോ നമഃ
തരുണകോമളൻ വിനായകാ നമോ നമഃ

കാശിസന്നിധാനമായ ഢുംഢി ഗണപതേ
മൂന്നുവദനമുള്ളൊരെന്‍റെ അമൃത ഗണപതേ
യോഗരൂപ ഗണപതിക്ക് വിജയരൂപ ഗണപതിക്കു-
മുച്ഛിഷ്ട ഗണപതിക്കുമെൻ നമോ നമഃ
കനകരൂപനാകുമൂർദ്ധ്വ ഗണപതേ നമഃ
ഹരിതനീല നിറമതുള്ള ദ്വൈമുഖൻ നമഃ
നൃത്തരൂപ ഗണപതിക്കു വരസ്വരൂപ ഗണപതിക്കു-
മുന്നിലപ്പ നേദ്യമോടെ എൻ നമോ നമഃ

ബാലരൂപനായ ഗണപതേ നമോ നമഃ
തരുണകോമളൻ വിനായകാ നമോ നമഃ

സിംഹരൂപനായ ഗണപതേ നമോ നമഃ
നാളികേരപ്രിയനാം ഹേരംബനേ നമഃ
ഏത്തമിട്ടു നിൽക്കുമെന്‍റെ ഇംഗിതം തലോടിടുന്ന
ഏകദന്ത ഗണപതിക്കുമെൻ നമോ നമഃ

ബാലരൂപനായ ഗണപതേ നമോ നമഃ
തരുണകോമളൻ വിനായകാ നമോ നമഃ
ഭക്തരൂപ ഗണപതിക്ക് വീരഗണപതിക്കുമെന്‍റെ
ശക്തിഗണപതിക്കുമെന്നുമെൻ നമോ നമഃ
സിദ്ധിതന്‍റെ കാന്തനാം ഗണേശനേ നമഃ
വിഘ്നമാകെ നീക്കുമഞ്ചു കൈകളും നമഃ
ക്ഷിപ്രനായ ഗണപതിക്ക് ലക്ഷ്മിരൂപ ഗണപതിക്ക്
ജ്ഞാനനേത്രമുള്ള ദ്വിജനുമെൻ നമോ നമഃ

ബാലരൂപനായ ഗണപതേ നമോ നമഃ
തരുണകോമളൻ വിനായകാ നമോ നമഃ
ബാലരൂപനായ ഗണപതേ നമോ നമഃ
തരുണകോമളൻ വിനായകാ നമോ നമഃ

മന്മഥവൈരീ സുതനേ ജയ ജയ
ശ്രീ ഗണനാഥാ ജയ മംഗളം
ദാരികവൈരീ ദേവൻ മുരുകൻ
സോദരദേവാ ജയ മംഗളം
ജന്മം സുരഭിലമാകാനായ്
ഗജകന്ധരനേ ജയ മംഗളം
ജീവിതനേദ്യം രുചികരമാകാൻ
ആഖൂരഥനേ ജയ മംഗളം
ജയ മംഗളം ജയ മംഗളം (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts