ഒരുചിത്രവീണ
പൂക്കണി താലം
Oru Chitraveena (Pookkani Thaalam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:44.

ഒരു ചിത്രവീണ തൻ സ്വര സംഗമങ്ങളിൽ
ഇതളിട്ടു നിൽക്കുമെൻ പ്രാണ ഹർഷം
വിഷുസംക്രമം നൽകും കൈനീട്ടം വാങ്ങുവാൻ
ഉണരുന്നു ഞാൻ ഉഷഃ സന്ധ്യയിൽ
(ഒരു ചിത്രവീണ...)

പനിനീർ പുലരിയിൽ മഞ്ഞക്കിളിയ്ക്കൊരു
മധുരം നൽകും പുലർകാറ്റേ (2)
പുതിയ തുയിൽ പാട്ട് പാടു നീ (2)
നവവത്സരത്തിന്റെ തിരുനടയിൽ
(ഒരു ചിത്രവീണ...)

കതിരോലപ്പൈങ്കിളിത്തത്തമ്മ പെണ്ണിനു
ശ്രുതികൾ നൽകും പൊന്നുഷസ്സിൽ (2)
മഴവിൽപീലി കൂടുകൾ തേടി (2)
അലയുകയാനെന്റെ സ്മൃതിലയങ്ങൾ
(ഒരു ചിത്രവീണ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts