ഓട്ടുവളകൈകളിൽ
പൂമരം
Ottuvala Kaikalil (Poomaram)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഉണ്ണി മേനോന്‍ ,സുജാത മോഹൻ
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:43.

ഓട്ടുവള കൈകളാൽ ഊഞ്ഞാല കെട്ടും
ഒരു നല്ല നാടൻ പെൺ കിടാവേ
പാതിരാമഞ്ഞിന്റെ തുള്ളി പോലുള്ള നിൻ
പാർവണ ചന്ദ്രമുഖം കണ്ടോട്ടേ ഞാൻ
(ഓട്ടുവള...)

ഓണനിലാമുറ്റത്തുണരുന്ന പൂവു പോൽ
നീയെന്റെ മനസ്സിൽ വിരിഞ്ഞു (2)
ചീന്തിലത്തുമ്പത്തെ ചന്ദനം പോലെ നിൻ
ചിരിയുടെ കുളിർമ്മയണിഞ്ഞു
ഇന്നു നീയെന്റെ പുണ്യമായ് തെളിഞ്ഞു
(ഓട്ടുവള...)

കാതരമാം കണ്ണിൽ പടരുന്ന കരിമഷി
കണ്ണീർമണിയിൽ നനഞ്ഞു
പൂമണിച്ചുണ്ടത്തെ താമരക്കൂട്ടിലെ
പരിഭവമധുരമുതിർന്നു
എന്റെ പ്രാണന്റെ മന്ത്രമായ് കുതിർന്നു
(ഓട്ടുവള...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts