കൊച്ചു തൊമ്മൻ
അയ്യപ്പ ഗാനങ്ങൾ വാല്യം VIII
Kochu Thomman (Ayyappa Gaanangal Vol VIII)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:41.
 
എരുമേലിവാവര്‍ക്കു് കാണിയ്ക്കയിട്ടു്
എന്നെ സമര്‍പ്പിച്ചയ്യന്നു് വിട്ടു്
അര്‍ത്തുങ്കല്‍പ്പള്ളിയില്‍ മാലയൂരി
അണയുന്നെന്‍ ഏകജാതിചിന്ത
മര്‍ത്ത്യജാതിചിന്ത...

കൊച്ചുതൊമ്മന്‍ സ്വാമിയുണ്ട് കൂട്ടുകാരുണ്ട്
ഉറ്റതോഴന്‍ വാവരുണ്ട് മുറ്റത്തായുണ്ട്
സ്മൃതിമുറ്റത്തായുണ്ട് (കൊച്ചുതൊമ്മന്‍)
തൊമ്മനും വാവരും അയ്യപ്പസ്വാമിയും
തങ്ങളില്‍ ജാതിയെ കണ്ടതില്ല
ദേഹബലം തരും പാദബലം തരും
ദേവനാം അയ്യനു ജാതിയില്ല
(കൊച്ചുതൊമ്മന്‍)

പാണ്ടിമലനാട്ടിലല്ല പാരിലൊന്നാകെ
ഈ പഞ്ചഭൂതനാഥന്റെ നാദമെത്തേണം
സമതയെത്തേണം മതമമതയെത്തേണം
സര്‍വ്വജനമൈത്രി സന്ദേശമെത്തേണം
(തൊമ്മനും)

ശാന്തി തേടും ഹൃത്തില്‍ വിശ്വഹൃത്തിലൊന്നാകെ
ഈ ജാതി പോയി അയ്യപ്പജ്യോതി പൂക്കേണം
തിന്മയാറേണം നിറ നന്മയൂറേണം
തൃപ്പടി പതിനെട്ടുമെന്നും ഭൂതി നല്‍കേണം
(തൊമ്മനും)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts