ത്യാഗരാജ സംഗീതം
അയ്യപ്പ ഗാനങ്ങൾ വാല്യം VIII
Thyagaraja Sangeetham (Ayyappa Gaanangal Vol VIII)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:40.




ത്യാഗരാജസംഗീതം ശ്രീരാമന്‍
പുരന്ദരസംഗീതം ശ്രീകൃഷ്ണന്‍
സ്വാതിയ്ക്കു സംഗീതം പത്മനാഭന്‍
അഖിലര്‍ക്കും സംഗീതം അയ്യപ്പന്‍
ശ്രീഅയ്യപ്പന്‍...

സ്വാമിസംഗീതത്തിന്‍ സാമസംഗീതത്തിന്‍
ആരോഹരണം ശബരിശൃംഗം
ആ ശൃംഗത്തിന്‍ ഉത്തുംഗത്തില്‍
അടിയന്റെ സപ്തസ്വരവിഹംഗം
സ്വരരാഗ ശ്രീവിഹംഗം
(ത്യാഗരാജ)

സുരസുതഗീതത്തിന്‍ സുഗമസംഗീതത്തിന്‍
അവരോഹണം പമ്പാതീര്‍ത്ഥം
ആ തീര്‍ത്ഥത്തില്‍ ജലസാധകത്തില്‍
അലയായ് മുഴുകീ മമഹൃദന്തം
ശ്രുതി തേടുമീ ഹൃദന്തം
(ത്യാഗരാജ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts