കണ്ണാ നീ അടിയന്റെ
കളഭം തരാം കണ്ണാ
Kannaa Nee Adiyante (Kalabham Tharaam Kannaa)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:38.
 
കണ്ണാ നീ അടിയന്റെ സ്വന്തം
നിന്നെ കണ്ണാലെ കണ്ടു എൻ ജന്മം (2)
അക്ഷരപ്പൂവിനാൽ പൂജിച്ചിടുന്ന എൻ
ആത്മാവിനരുളി നീ അമൃതം (2)
ഈ അരയാലു ചൊല്ലുമാ ചരിതം
(കണ്ണാ നീ അടിയന്റെ.....)

ഹരിനാമസാഗരം നീന്തുവാനടിയന്നു
വരപുണ്യമരുളുമെൻ ഗിരിധരാ (2)
ഈ സാധു ഹൃദയത്തെ വൈകുണ്ഠമാക്കുന്ന
സ്നേഹപ്രതീകമാമീശ്വരാ
നാരായണീയത്തിൻ ആത്മ തത്ത്വം
നീയെനിക്കേകുന്ന ജീവസത്യം (2)
(കണ്ണാ നീ അടിയന്റെ.....)

എന്നാത്മ നോവാകെ കദളിപ്പഴം പോലെ
മധുരാർദ്രമാക്കി നീ ഗുരുവരാ (2)
സന്താപമഖിലവും തീരാൻ മുടങ്ങാതെ സംഗീതമേകിടും ഗായിക
ഗീതോപദേശമാം ദേവമന്ത്രം
നീ തന്നെ ലോകൈക സ്നേഹമന്ത്രം (2)
(കണ്ണാ നീ അടിയന്റെ.....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts