കളഭമായ് എന്നിൽ
കളഭം തരാം കണ്ണാ
Kalabhamaay Ennil (Kalabham Tharaam Kannaa)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മഞ്ജരി
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:38.
 
കളഭമായ് എന്നെ ഏകിടാം കരുണാസാഗരാ കണ്ണാ (2)
മാനസം നിൻ കനിവിനാലേ ദ്വാരക
യമുനയായ് ഒഴുകി ദ്വാപര സ്നേഹഗീതിക
ഗോവിന്ദാ ഈ സ്വരം നീയേകും നൽവരം
(കളഭമായ് എന്നെ...)

വാകച്ചാർത്തിനു നിന്റെ പൂമുഖം കണ്ടു കൈ തൊഴുന്നേൻ
വാടിപ്പോകരുതേ ഈ ജീവിതം അടിയനു തുണ തരണേ (2)
വൈകുണ്ഠത്തിലെ നീലാ നിലാവേ തോരാതെ പെയ്യണേ
വൈകിയണഞ്ഞൊരു നീല മനസ്സിനു വേദാന്തമേകണേ
(കളഭമായ് എന്നെ...)

കായാമ്പൂവായ് പൂത്തു നിന്നിടും എന്റെ കണ്ണനല്ലേ
കാനനമുരളിയിൽ ഓംകാരത്തിൻ സ്വരസുധയരുളില്ലേ (2)
ഗുരുവായൂരെ അഗതി വിരുന്നിനു വന്നു ഞാൻ ശൗരേ
താമര മിഴിയിണ മെല്ലെ വിടർത്തുക മെല്ലേ നീ ശ്രീഹരീ
(കളഭമായ് എന്നെ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts