വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ചിറ്റൂർ ഗോപി |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:35.
സത്യം കിരീടമണിഞ്ഞു ഇന്ദ്രന്റെ മനസ്സു പതഞ്ഞു കവിഞ്ഞു ഈരേഴു ലോകവും ദാന ധർമ്മിഷ്ഠനാം കർണ്ണനെ പൂവാൽ പൊതിഞ്ഞു ഉൽക്കൃഷ്ടമായൊരു ദാനം സ്വർണ്ണ ലിപികളിലെഴുതേണ്ട കാവ്യം സ്വർണ്ണ ലിപികളിലെഴുതേണ്ട കാവ്യം (സത്യം കിരീടമണിഞ്ഞു..) അർഥിയായെത്തിയോരിന്ദ്രനു ജീവനൊരർത്ഥവും നൽകാതെ മനസ്സോടേ നീ ജീവന്റെ ജീവനാം കവച കുണ്ഡലങ്ങൾ ദാനമായ് നൽകിയ സൂര്യപുത്രാ (അർത്ഥിയാ..) എത്ര യുഗങ്ങൾ കഴിഞ്ഞാലും ധർമ്മത്തിൻ ഉത്തമ ദൃഷ്ടാന്തമായീടും നീ ഉത്തുംഗ ഹൈമാചലത്തേക്കാൾ ഔന്നത്യമെത്തീടും നിന്റെയീ ദാനരീതി ദാനരീതി (സത്യം കിരീടമണിഞ്ഞു..) താതനാം സൂര്യനോ സ്വപ്നത്തിൽ നിന്നോടീ ആപത്തിൻ കഥകൾ പറഞ്ഞെങ്കിലും ഭിക്ഷ ചോദിച്ചവനാഗ്രഹിക്കും വസ്തു രക്ഷ മറന്നു നീ നൽകിയല്ലോ (താതനാം..) ഭൗതികമാം ദേഹം മണ്ണടിഞ്ഞെന്നാലും ആത്മാവു സ്വർഗ്ഗത്തിലെത്തുമല്ലോ കൗരവപക്ഷത്തെ ധീരനാം വില്ലാളി കർണ്ണൻ അനശ്വരനാകുമല്ലോ ആകുമല്ലോ (സത്യം കിരീടമണിഞ്ഞു..) | |