അയ്യപ്പാ നിൻ മെയ്യിൽ
അയ്യപ്പ ഗാനങ്ങൾ വാല്യം XXII (അഖിലാണ്ഡേശ്വര അയ്യപ്പ)
Ayyappa nin meyyil (Ayyappa Gaanangal Vol XXII (Akhilandeshwara Ayyappa))
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:31.
അയ്യപ്പാ നിന്‍ മെയ്യില്‍
അഭിഷേകം ചെയ്യാനായ്
ഒഴുകുന്നു എന്നാത്മ പമ്പാനദി
ഭഗവാന്‍ നീ ആറാടും
സുദിനം വന്നണയുമ്പോള്‍
തിരതല്ലുന്നകമാകെ മോദാവലി
മിഴിതന്നിലലിയുന്നു ദീപാവലി
മൊഴിതന്നിലിയലുന്നു ശരണാവലി
സ്വരമേഴും ഉതിരുന്നു നാദാഞ്ജലി
സ്വാമിക്കായ് അടിയന്റെ ഗീതാഞ്ജലി

(അയ്യപ്പാ)

ശാസ്താവിന്‍ ചരിതങ്ങളുണരേണമേ
ദേവാസുരം കടല്‍ കടയേണമേ
അമൃതിന്‍‌കുടം ഉയരേ‍ണമേ
അമരത്വമോ വരമാകണേ
ഹരി നാരിയാകേണമേ ദേവന്‍
ഹരനോടു ശ്രുതി ചേര്‍ന്നു ലയമാകണേ
അതിലെന്റെ അയ്യന്റെ ഒളിചേരണേ
മാനവനായ നിരാമയനേ
പന്തളരാജ കുമാരകനേ

(അയ്യപ്പാ)

മകരത്തില്‍ ഉത്രം പുലര്‍ന്നീടണേ
മണികണ്ഠന്‍ ഇനിയും പിറന്നീടണേ
ജര മായുവാന്‍ നര മാറുവാന്‍
ശനി തീരുവാന്‍ അമൃതേകണേ
കനിവോലുമലയാകണേ സ്വാമീ
അതിലൂടെന്‍ ഉലകിന്റെ വ്യഥയാറണേ
കരയെന്നും മധുരത്തിന്‍ കരയാകണേ
വിണ്ണിലുദിച്ചൊരു താരക നീ
മണ്ണിനു സംക്രമജ്യോതിക നീ

(അയ്യപ്പാ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts