വാതാപി കീര്‍ത്തനം
അയ്യപ്പ ഗാനങ്ങൾ വാല്യം XIV (ശരണതരംഗിണി വാല്യം 3)
VathapiKeerthanam (Ayyappa Gaanangal Vol XIV (Sarana Tharangini Vol 3))
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:24.
വാതാപികീര്‍ത്തനം പാടാം
പമ്പാഗണപതിയേ വാതാപികീര്‍ത്തനം പാടം
തുമ്പങ്ങള്‍ തീര്‍ക്കും നിന്‍ പാദപങ്കജങ്ങള്‍
അന്‍പോടു കുമ്പിടുന്നെന്‍
(വാതാപി)

മാറിലെപ്പൂണൂലായ് ഒഴുകുന്നു നദികള്‍
തോളത്തു കളിയാടും മഴമേഘനിരകള്‍
തുമ്പിയാലുഴിയുമ്പോള്‍ മംഗളം പൊഴിയുന്ന
ചന്ദനമാധവമല്ലോ ബ്രഹ്മം
നിന്തിരുവടിയുടെ ലീലാധര്‍മ്മം
(വാതാപി)

രാവുകള്‍ പകലുകളുടയുന്ന നടയില്‍
ജീവിതവിഘ്നങ്ങളൊഴിയുന്ന നടയില്‍
നക്ഷത്രമോദകലക്ഷങ്ങള്‍ നേദിച്ചു
നില്‍ക്കുന്നു പൂവിട്ടു ധനുമാസരാത്രി
നിന്‍ മിഴി തഴുകുമ്പോള്‍ പൊന്നണിഞ്ഞുണരുന്ന
സുന്ദരപല്ലവിയാലെന്‍ ഗാനം
ബന്ധുരമാകണമെന്നേ ധ്യാനം
(വാതാപി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts