വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ടി എസ് രാധാകൃഷ്ണന്‍ |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 31 2012 05:11:30.
ജാതിക്കതീതനെന്നയ്യപ്പന്‍, ദിവ്യ- ജ്യോതിസ്വരൂപനെന്നയ്യപ്പന്‍ അര്‍ത്തുങ്കല്‍പ്പള്ളി പണിയാന്‍ വെളുത്തോനു് ആജ്ഞാപനം നല്‍കി അയ്യപ്പന്‍ ആദി അദ്വൈതസംസ്കാരമയ്യപ്പന്‍ (ജാതി) സെബസ്ത്യാനോസിന്റെ അള്‍ത്താരയും ദൈവസന്നിധാനം എന്നു ചൊല്ലി അയ്യന്‍ ഓളച്ചിറയ്ക്കലെ തൊമ്മനെ കോട്ടയില്‍ പോരിന്നണിയിലെടുത്തു അയ്യന്‍ ഹിന്ദുവും ക്രിസ്ത്യാനി ഇസ്ലാമുമെല്ലാം ബന്ധുക്കളാണെന്ന ചിന്ത അയ്യന്‍ തകൃതിത്താംതോട്ടത്തില്‍ പാത്തുമ്മ പെറ്റൊരു തനയനെ ചങ്ങാതിയാക്കിയയ്യന്‍ ആലിക്കുട്ടിയുടെ അരുമയാം വാവരെ ആലയമുറ്റത്തിരുത്തി അയ്യന്‍ ദേവാലയമുറ്റത്തിരുത്തി അയ്യന്‍ | |