കോലം കെട്ടി
അയ്യപ്പ ഗാനങ്ങള്‍ 8
Kolam Ketti (Ayyappa Gaanangal Vol XII)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:21.
കോലം കെട്ടി പേട്ടയും തുള്ളി കെട്ടെടുത്തീടാം - ശര-
ക്കോലെടുത്തു ശരണമോടൊത്തു കോട്ട താണ്ടാം (കോലം കെട്ടി )
ഇലവണങ്ങി കലിയുഗേശന്‍ വിളയാടിടും
ഇലവണങ്ങി കലിയുഗേശന്‍ വിളയാടിടും
പരമ പാവനമായീടും
പോന്നു പൂങ്കാവനം പൂകീടാം
സ്വാമിപാദം ശരണം അയ്യന്‍ പാദം
അയ്യന്‍ പാദം ശരണം സ്വാമിപാദം
(കോലം കെട്ടി )

പേരുത്തോടതും കാളകെട്ടിയും തൊഴുതു വരുന്നേ
സ്വാമീ അയ്യപ്പ ശരണം
അഴുത തന്‍ കല്ലൊന്നും എടുത്തു വരുന്നേ
സ്വാമീ അയ്യപ്പ ശരണം
കല്ലിടും കുന്നും കരിമലത്തോടും കടന്നു വരുന്നേ
സ്വാമീ അയ്യപ്പ ശരണം
കരിമല തന്നേറ്റം കഠിനമാകുന്നേ
സ്വാമീ അയ്യപ്പ ശരണം
ജാതിയില്ല ഇവിടെ മതവുമില്ല
ഇവിടെയാണദ്വൈത വേദസാരം
(കോലം കെട്ടി )

പമ്പാ തീർത്ഥവും അപ്പാച്ചി മേടും വണങ്ങി വരുന്നേ
സ്വാമീ അയ്യപ്പ ശരണം
നീലിമലപ്പൂങ്കാവും ഇറങ്ങി വരുന്നേ
സ്വാമീ അയ്യപ്പ ശരണം
ശബരിപീഠവും ശരംകുത്തിയും നമിച്ചു വരുന്നേ
സ്വാമീ അയ്യപ്പ ശരണം
പടി പതിനെട്ടേറാന്‍ കൊതിച്ചു വരുന്നേ
സ്വാമീ അയ്യപ്പ ശരണം
ജാതിയില്ല ഇവിടെ മതവുമില്ല
ഇവിടെയാണദ്വൈത വേദസാരം
(കോലം കെട്ടി )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts