സംക്രമ ദീപ
അയ്യപ്പ ഗാനങ്ങൾ വാല്യം XI
Sankrama Deepa (Ayyappa Gaanangal Vol XI)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:20.




സംക്രമദീപപ്രപഞ്ചം...
മണികണ്ഠ മംഗളദീപപ്രപഞ്ചം...
കലിയുഗദേവന്റെ തിരുമലമുകളില്‍
ആദിത്യകരങ്ങള്‍ പകരുമുഷസ്സില്‍
(സംക്രമ...)

അഷ്ടാഭിഷേകപ്രസാദമോടെ
ദിവ്യാനുഭൂതികളോടെ
നവരത്നോജ്വലബിംബം...
നവരത്നോജ്വലബിംബപ്രഭയെന്‍
ഉള്‍ക്കണ്ണുകളില്‍ നിറയുമ്പോള്‍
ഹരിഹരസുതനിലചഞ്ചല ഭക്തിയില്‍
അകതളിരിതളുകളുണരുമ്പോള്‍
അനന്തകോടി ജനങ്ങളിലുണരുമൊ-
രഭൗമരാഗദ്യുതിലയമായ്...
(സംക്രമ...)

ഉപചാരപൂജാപ്രഭാവമോടെ
വരപുഷ്പാഞ്ജലിയോടെ
ചിന്മുദ്രാംഗിതരൂപം...
ചിന്മുദ്രാംഗിതരൂപം കണ്ടെന്‍
ജന്മം മധുരിതമാകുമ്പോള്‍
ഹരിഹരനന്ദന ദര്‍ശനസുഖമയ-
ലഹരിയുണര്‍ത്തും സന്നിധിയില്‍
അനന്തകോടി ജനങ്ങളിലുണരുമൊ-
രഭൗമരാഗദ്യുതിലയമായ്...
(സംക്രമ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts