ഹരിശങ്കരനന്ദന
അയ്യപ്പ ഗാനങ്ങൾ വാല്യം XI
HarisankaraNandana (Ayyappa Gaanangal Vol XI)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:20.




ഹരിശങ്കരനന്ദനമന്ത്രവുമായ്
തിരുസന്നിധിയണയും സുദിനം വരവായ്
ശരണം... സ്വാമീ ശരണം...
ഭജിച്ചു മണ്ഡലനൊയമ്പു നോല്‍ക്കാന്‍ കറുപ്പുടുത്തവരേ
ജപിച്ചു കണ്ണീര്‍ക്കാവടിയാടും വിശുദ്ധമാനസരേ...
(ഹരിശങ്കര...)

ജന്മാര്‍ജ്ജിത കര്‍മ്മഫലങ്ങളുമായ്
നെയ്‌മുദ്ര നിറയ്ക്കും സുദിനം വരവായ്
ശരണം... സ്വാമീ ശരണം...
തുറന്നിരിപ്പൂ മണിമലമേലേ ശ്രീലകവാതിലുകള്‍
അനുഗ്രഹിക്കാനൊരുങ്ങിനില്‌പൂ മംഗളവരദൈവം
(ഹരിശങ്കര...)

തിരുനടയില്‍ തൊഴുകൈക്കുമ്പിളുമായ്
ഭവമോചനമണിയും സുദിനം വരവായ്
ശരണം... സ്വാമീ ശരണം...
തുറന്നിരിപ്പൂ മണിമലമേലേ ശ്രീലകവാതിലുകള്‍
അനുഗ്രഹിക്കാനൊരുങ്ങിനില്‌പൂ മംഗളവരദൈവം
(ഹരിശങ്കര...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts