ദക്ഷിണാമൂർത്തെ
രുദ്രതീർത്ഥം
Dhakshinamoorthe (Rudra Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:11.
 
നമഃശിവായ ശാന്തായ
നിത്യായ പരമാത്മനേ
സച്ചിദാനന്ദ രൂപായ
ദക്ഷിണാമൂര്‍ത്തയേ നമഃ

ദക്ഷിണാമൂര്‍ത്തേ നിന്‍ തൃക്കാല്‍ക്കലീ ഗാന-
ദക്ഷിണ വച്ചു ഞാന്‍ നമിപ്പൂ
അജ്ഞാനമകന്നുത്തരോത്തരമുയരാന്‍
സര്‍വ്വജ്ഞനാം നീയനുഗ്രഹിക്കൂ
(ദക്ഷിണാമൂര്‍ത്തേ)

ദക്ഷിണദിശിയെഴും വടവൃക്ഷച്ചുവട്ടില്‍
പത്മാസനസ്ഥനാം വ്യാഴദേവാ
അടിയന്റെ മിഴികളില്‍ അമൃതം വര്‍ഷിപ്പൂ
അവിടുത്തെ കാവ്യ കര്‍പ്പൂരവര്‍ണ്ണം
(ദക്ഷിണാമൂര്‍ത്തേ)

വൃദ്ധരാം മുനിവൃന്ദം സേവിക്കും യൗവ്വന-
യുക്തനാം ജ്ഞാനരത്നാകരമേ
അടിയന്റെ സംശയസമസ്തവും ഛേദിപ്പൂ
അവിടുത്തെ ദിവ്യ മഹാമൗനം
(ദക്ഷിണാമൂര്‍ത്തേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts