കരുണാമൃത കിരണങ്ങൾ
തുളസീ മാല I
Karunamritha Kiranangal (Thulasi Mala Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:10.
കരുണാമൃതകിരണങ്ങള്‍ അനവരതം പൊഴിയുന്ന
തിരുവൈക്കം വാഴും ശിവശംഭോ...
ശരണാഗതന്മാര്‍ക്കൊരവലംബം നിന്‍ തിരു-
ചരണാരവിന്ദത്തിലെന്‍ പ്രണാമം...
ശംഭോ മഹാദേവ ശംഭോ...

തെരുതെരെപ്പെരുകുന്നോരഴലിന്റെ വിഷമാളും
കരകാണാക്കടലില്‍ ഞാനുഴലുമ്പോള്‍...
പൂന്തിങ്കള്‍ക്കല ചൂടിയെഴുന്നള്ളും മൃത്യുഞ്ജയ
എന്നെന്നും നീ മാത്രം അവലംബം...
ശംഭോ മഹാദേവ ശംഭോ...
സാംബസദാശിവ ശംഭോ...

ജന്മജന്മാന്തര പാപശതങ്ങള്‍‌തന്‍
കാലപാശങ്ങള്‍ മുറുകുമ്പോള്‍
മാര്‍ക്കണ്ഡേയപ്രിയനേ നിന്‍ തിരു-
കാരുണ്യം മാത്രം അവലംബം...
ശംഭോ മഹാദേവ ശംഭോ...
(കരുണാമൃത)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts