രാഘവാ
ഗാനമാലിക
Raaghavaa (Ganamaalika)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനനൂറനാട് രവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:06.
 രാഘവാ... രാമരാജ്യത്തിന്‍ പ്രിയ നായകാ... (2)
വൈദേഹി ഇന്നെങ്ങു രാമാ...
(രാഘവാ... )

കല്ലിലും മുള്ളിലും കാല്‍ വച്ചു കാല്‍ വച്ചു
കാന്താര മദ്ധ്യത്തിലെങ്ങും (കല്ലിലും.. )
നിന്നുടെ കര്‍മ്മപഥങ്ങളില്‍
നിന്‍ നിഴലായി പിരിയാതെ എന്നും.. (നിന്നുടെ.. )
രാമ രാമേതി ജപിച്ചു നടന്നൊരാ
വൈദേഹി ഇന്നെങ്ങു രാമാ.. (രാമ.. )
ചൊല്ലുമോ സീത തന്‍ കുറ്റമെന്തെന്നു നീ
വല്ലായ്മ ഇല്ലെങ്കിലല്പം..
കല്ലായിരുന്നുവോ മാനസം
നിന്നുള്ളിലില്ലയോ കാരുണ്യമല്പവും...

രാഘവാ... രാമരാജ്യത്തിന്‍ പ്രിയ നായകാ...

രാവണന്‍ സീതയെ മോഹിച്ചു വന്നത്
സീത തന്‍ കുറ്റമോ രാമാ... (രാവണന്‍.. )
നിന്‍ പ്രജ ധര്‍മ്മം വെടിഞ്ഞു ജീവിച്ചതും
ദേവി തന്‍ കുറ്റമോ രാമാ... (നിന്‍.. )
രാമ രാമേതി ജപിച്ചു നടന്നൊരാ
വൈദേഹി ഇന്നെങ്ങു രാമാ.. (രാമ.. )
അഗ്നിയില്‍ വേവാതവള്‍ വ്രതശുദ്ധി തന്‍
അഗ്നിയായ് നിന്നില്ലേ രാമാ..
സീത പതിവ്രതാരത്നമാണെന്നതും
നീയറിഞ്ഞില്ലയോ രാമാ... നീയറിഞ്ഞില്ലയോ രാമാ....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts