നൃത്യ
ഗംഗാതീർത്ഥം വാല്യം II
Nrithya (Ganga Theertham Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംമോഹന്‍ദാസ്‌
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംവസന്ത
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2012 06:24:03.

നൃത്യധൂര്‍ജ്ജടി കരഗതം ഘനതരം
ഡുംഡു ഡുംഡും ഡമരുകം
നൃത്തമാടീ ശിവപദം ദ്രുതപദം
ധീംധി ധീംധീം ഹരപദം
രുദ്രപൗരുഷതാണ്ഡവം
ഭസ്മഭൂഷിതനര്‍ത്തനം
ജനനമരണ ചരാചരാത്മക
മംഗളോദയനര്‍ത്തനം
(നൃത്യ)

മേഘമാലകള്‍ ജട പരത്തിയ
മേരുപര്‍വ്വതമാകവേ
വാനനീലിമ വര്‍ണ്ണമിട്ടൊരു
സപ്തസാഗരമാകവേ
ആദിതാളമുണര്‍ന്നുവോ
സ്വരസപ്തകങ്ങള്‍ വിടര്‍ന്നുവോ
കാലവീണയില്‍ നാദഗംഗകള്‍
നൃത്തരാജനെറിഞ്ഞുവോ
(നൃത്യ)

സത്യമായ ഹിമാലയത്തിലെ
യജ്ഞശാലയിലൂടവേ
ചന്ദ്രകാന്തമലിഞ്ഞിറങ്ങിയ
ദേവഭൂമിയിലൂടവേ
ആദിവര്‍ണ്ണമണഞ്ഞുവോ
കനലക്ഷരങ്ങള്‍ നിരന്നുവോ
വേദവൈഖരി സാമമോതിയ
ഹോമവേദി ധരിച്ചുവോ
(നൃത്യ) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts