എന്നാകിലും
പഞ്ചാക്ഷരി
Ennaakilum (Panchaakshari)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംപുകഴേന്തി
ഗാനരചനപുകഴേന്തി
ഗായകര്‍കെ എസ് ചിത്ര
രാഗംവാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:04.

എന്നാകിലും ഇതു കേൾക്കുമെന്നല്ലയോ
നിൻ നാമകീർത്തനം പാടുന്നു
ഒന്നെന്ന് നൂറെന്ന് ഒരായിരമെന്ന്
എണ്ണം പറയാതെ തുടരുന്നു
അമ്മേ! അമ്മേ എന്നു വിളിച്ചാൽ
കുഞ്ഞേ എന്നു വിളി കേൾക്കണം
(എന്നാകിലും)

പൊന്നും പൊരുളും പുകഴും തേടി
പുലരും നാളുകൾ പൊഴിയുന്നില്ലേ
കണ്ണും കരളും ഒന്നായി നിന്റെ
കാൽക്കൽ വീണു കരയുന്നില്ലേ
ഈണമറിഞ്ഞത് ഇന്നലെയല്ലേ
ഈശ്വരി നീയെന്നോ എഴുതിയതല്ലേ
മാതാപിതാഗുരു ദൈവമെന്നറിയുന്ന
ശ്രുതിലയഭാവം സർവ്വം നീയല്ലേ
അമ്മേ! അമ്മേ എന്നു വിളിച്ചാൽ
കുഞ്ഞേ എന്നു വിളി കേൾക്കണം
(എന്നാകിലും)

മന്ത്രങ്ങളൊന്നും പഠിച്ചില്ല, മൗന-
സന്യാസിയാകാൻ കൊതിച്ചില്ല
സന്മാർഗ്ഗമെന്നും മണ്ണാങ്കട്ടയെന്നും ചൊല്ലി
മറയ്ക്കാനുമൊളിക്കാനും മനസ്സില്ല
ഏഴു സ്വരങ്ങളെ കേട്ടറിയാനും
എന്നിൽ നിന്നെ കണ്ടറിയാനും
എങ്ങനെ സാധിച്ചു എന്നറിവില്ല
എന്തോ സംഭവിച്ചു എന്നതെൻ ഭാഗ്യം
അമ്മേ! അമ്മേ എന്നു വിളിച്ചാൽ
കുഞ്ഞേ എന്നു വിളി കേൾക്കണം
(എന്നാകിലും)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts